റായ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഛത്തീസ്ഗഡ് സന്ദര്‍ശനത്തിനു മണിക്കൂറുകള്‍ക്കുമുമ്പ് ബന്ദികളാക്കിയ മുന്നൂറോളം ഗ്രാമീണരില്‍ ഒരാളെ മാവോയിസ്റ്റുകള്‍ വധിച്ചു. മറ്റുള്ളവരെ വിട്ടയച്ചു. ബന്ദികളിലൊരാളായ ഗ്രാമത്തലവന്റെ സഹോദരനെ വെടിയുതിര്‍ത്തു കൊല്ലുകയായിരുന്നു. മോഡി മാവോയിസ്റ്റ് മേഖലയായ ബസ്തറില്‍ എത്തും മുമ്പാണ് മാവോയിസ്റ്റുകള്‍ സുക്മ ജില്ലയില്‍നിന്ന് ഗ്രാമീണരെ ബന്ദികളാക്കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുന്നൂറോളം പേരെയാണു മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയത്. മേഖലയിലെ മരേങ ഗ്രാമത്തിലെ പുഴയ്ക്കു കുറുകെ പാലം പണിയുന്നതിനെ മാവോയിസ്റ്റുകള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ നാട്ടുകാര്‍ നിര്‍മാണത്തെ പിന്തുണച്ചതാണു പ്രകോപനത്തിനു കാരണമായി പോലീസ് പറഞ്ഞത്. ബന്ദികളാക്കപ്പെട്ടവരില്‍ പാലം നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുമുണ്ടായിരുന്നു.
ഗ്രാമവാസികളെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ വിവരം ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post