സ്വാതന്ത്ര്യ സമര സേനാനി വി.ഡി സവര്‍ക്കര്‍ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കണമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രം സാമ്നയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് മുതിര്‍ന്ന നേതാവും ശിവസേന എം പിയുമായ സഞ്ജയ് റൗത് ഈ കാര്യം ആവശ്യപ്പെട്ടത്. . കേന്ദ്രത്തിലേയും സംസ്ഥാനത്തെയും സര്‍ക്കാരുകള്‍ സവര്‍ക്കറോട് ചെയ്യുന്നത് അനീതിയാണെന്നും ഭാരത ജനസംഘം സ്ഥാപകന്‍ ദീന് ദയാല്‍ ഉപാധ്യായ ആദരിക്കപ്പെട്ടതു പോലെ സവര്‍ക്കറെ പരിഗണിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ഉപാധ്യയുടെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്. ഇതിനു സമാനമായ രീതിയില്‍ സവര്‍ക്കരുടെ ചിത്രങ്ങള്‍ സ്ഥാപിക്കപ്പെടണം. ഭാരതരത്നം ബഹുമതി നല്കി സവര്‍ക്കറേയും ആദരിക്കണമെന്ന് ലേഖനത്തില്‍ ആവശ്യപ്പെടുന്നു.കന്നുകാലികളെ കശാപ്പ് ചെയ്യുന്ന മുസ്ലിങ്ങളെ തടങ്കലില്‍ വെക്കണമെന്നും കൊലപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നവര്‍ എന്തുകൊണ്ട് സവര്‍ക്കറെ അപമാനിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നും ലേഖനത്തില്‍ സഞ്ജ് റൗത് പറയുന്നു.
Discussion about this post