സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയും.ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും തുടര്‍ നടപടികള്‍ തടയണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്‍കിയത്. തനിയ്ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമര്‍പ്പിച്ച ഹര്‍ജിയിലും ഹൈക്കോടതി വിധി പറയും.
നേരത്തെ സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നത് വിലക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചിരുന്നു.
ഹര്‍ജിയില്‍ നേരത്തെ കോടതി മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ പിന്നാലെ വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചത്. മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, കമ്മീഷന് റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. തുടര്‍നടപടികള്‍ തടയില്ലെന്ന് കോടതി വാക്കാല്‍ വ്യക്തമാക്കി. കമ്മീഷനെ കുറിച്ച് ആക്ഷേപം ഉണ്ടായിരുന്നെങ്കില്‍ അത് എന്തുകൊണ്ട് നേരത്തെ ഉയര്‍ത്തിയില്ലെന്ന് കോടതി ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചിരുന്നു.
ഹര്‍ജിക്കാരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിന് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത് കുമാറാണ് ഹാജരായത്. മുതിര്‍ന്ന അഭിഭാഷകന്റെ സൗകര്യം പരിഗണിച്ച് അവധി ദിവസമായ ശനിയാഴ്ചയിലും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ച് വാദം കേട്ടിരുന്നു
Discussion about this post