കേരളമടക്കം 9 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു മുന്‍പ് നിയമനങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്കി. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 11 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരുന്നു. നിലവില്‍ ചില ഗവര്ണറുമാര് ഒന്നലധികം സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഗവര്‍മാരെ നിയമിക്കാനുള്ള തീരുമാനം. പുതിയ ഗവര്‍ണറുമാരുടെ നിയമനം ബജറ്റ് സമ്മേളനത്തിനു ശേഷം ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Discussion about this post