തിരുവനന്തപുരം: കോവളത്ത് വിദേശ കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കേസിലെ പ്രതികളായ ഉമേഷ് (28), ഉദയന്‍ (24) എന്നിവരുമായുള്ള തെളിവെടുപ്പ് അവസാന ഘട്ടത്തിലേക്ക്. വിദേശ വനിതയുടെ മൃതദേഹം കാണപ്പെട്ട വാഴമുട്ടത്തെ പൊന്തക്കാട്ടിലും പ്രതികളുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതക ദിവസം ഉമേഷ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസ് സംഘം ഉമേഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.
വിദേശ വനിതയുടെ അടിവസ്ത്രവും ചെരിപ്പും സമീപത്തെ പുഴയില്‍ നിക്ഷേപിച്ചെന്ന് പ്രതികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പുഴയിലും സമീപ പ്രദേശത്തും വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നവരെയും ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന താവളത്തില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രതികള്‍ക്ക് സഹായം ചെയ്ത സുഹൃത്തുകളെയും കേസില്‍ പോലീസ് പ്രതികളാക്കിയേക്കുമെന്നാണ് സൂചന. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി വ്യാഴാഴ്ച പൂര്‍ത്തിയാകുന്നതിനാല്‍ പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്.
Discussion about this post