കോഴിക്കോട്: ചക്കിട്ടപ്പാറ പൂഴിത്തോട്ടില്‍ മകന്റെ വെടിയേറ്റ് അമ്മ മരിച്ചു. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജി (38) ആണ് മരിച്ചത്. ഷൈജിയുടെ മകന്റെ കൈയില്‍നിന്നു അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.
സംഭവത്തില്‍ ഷൈജിയുടെ 16 വയസുകാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. വനത്തില്‍നിന്നു കിട്ടിയ നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു. തോക്ക് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post