ദന്തേവാഡ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് ജവാന്മാര് വീരമൃത്യുവിന് ഇരയായി. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജവാന്മാര് സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച രാവിലെ പതിനൊന്നിനായിരുന്നു സംഭവം.
ജവാന്മാര് ചോളനാറില്നിന്നും കിര്ന്ധുവിലേക്കു പോകുന്നതിനിടെ ദന്തേവാഡയില്‍ വച്ചായിരുന്നു ആക്രമണം. റോഡരുകില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ സൈനിക വാഹനം തകര്‍ന്നു. ഛത്തീസ്ഗഡ് ആംഡ് ഫോഴ്സിലെ മൂന്ന് ജവാന്മാരും ജില്ലാ ഫോഴ്സിലെ രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്.
Discussion about this post