റഷ്യന്‍ പ്രസിഡന്റ് വ്ലാടിമിര്‍ പുടിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനൗപചാരിക യോഗം തിങ്കളാഴ്ച നടക്കും .ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി.
ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അന്താരാഷ്ട്ര വിഷയങ്ങളും ഭീകരവാദം തുടങ്ങി നിരവധി വിഷയങ്ങളും ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി അനൗപചാരിക ഉച്ചകോടി നടത്തിയിരുന്നു.
റഷ്യയുമായുള്ള കൂടുതല്‍ സൈനിക വ്യവഹാരങ്ങള്‍ക്ക് ഈ ഉച്ചകോടി വഴിതുറക്കുമെന്നാണ് സൂചനകള്‍ .സൈനിക ഉപകരണങ്ങള്‍ നേരിട്ടു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന പുതിയ കരാറുകള്‍ക്ക് ഇരു രാജ്യങ്ങലും ഒപ്പുവെക്കുമെന്നും സൂചനയുണ്ട്.
Discussion about this post