തൃശ്ശൂർ : വടക്കാഞ്ചേരി അകമലയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിനായി നിയമാനുസൃതരേഖകൾ ഇല്ലാതെ സർക്കാർ പുറമ്പോക്ക് സ്വകാര്യ വ്യക്തി കയ്യേറുകയും , അനധികൃതമായി പാറപൊട്ടിക്കുകയും മണ്ണെടുക്കുകയും ചെയ്ത വിഷയത്തിൽ തൃശ്ശൂർ വിജിലൻസ് കേസെടുത്തു. പ്രസ്തുത സ്ഥലത്തെ പമ്പ് നിർമ്മാ ണത്തിൽ അഴിമതി ഉണ്ടെന്നു കാണിച്ചുകൊണ്ട് വരവട്ടൂർ ഉണ്ണി കൃഷ്ണൻ, തൃശ്ശൂർ വിജിലൻസ് കോടതി മുമ്പാകെ സമർപ്പിച്ച സ്വകാര്യഹർജിയിന്മേലാണ് കോടതി കേസ് എടുക്കുവൻ ഉത്തരവിട്ടത്.
നിയമവിരുദ്ധമായി പാറ പൊട്ടിക്കുന്നതിന്
അനുവാദം നൽകിയ മുൻ തൃശൂർ ജില്ലാ ജിയോളജിസ്റ്റ് എസ്. സൂരജ്, പുത്തൻകുളം വീട്ടിൽ ഒഫാർ
എന്നിവർക്കെതിരെ തൃശൂർ വിജിലൻസ് യൂണിറ്റ് അഴിമതി നിരോധന നിയമം 13(1)(a), 13(2), ഇന്ത്യൻ ശിക്ഷ
നിയമം 447, 34 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പെട്രോൾ പമ്പ് തുടങ്ങുവാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തിന് മുകളി ലൂടെ കെ.എസ്.ഇ.ബിയുടെ ഹൈ ടെൻഷൻ
വൈദ്യുതി ലൈൻ കടന്നുപോകുന്നതിനാൽ മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പമ്പിനുള്ള അനുമതി മുൻപ്
നിഷേധിച്ചിരുന്നു. തുടർന്ന് ഒഫാർ മുഖ്യ നഗരാസൂത്രകന് അപേക്ഷ നൽകുകയും 10 ഉപാധികൾ
പൂർത്തിയാക്കിയാൽ അനുവദിക്കാവുന്നതാണെന്ന് കാണിച്ചു ഉത്തരവ് സമ്പാദിക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ
ഉപാധികൾ ഒന്നും പൂർത്തിയാക്കാതെ ജില്ലാ ജിയോളജിസ്റ്റിനെ സമീപിച്ച് ഒഫാർ മണ്ണ് ഖനനത്തിനും പാറ
പൊട്ടിക്കുന്നതിനുമുള്ള അനുമതി സമ്പാദിക്കുകയായിരുന്നു. മണ്ണ് ഖനനം ചെയ്തു കൊണ്ടു പോയതിലൂടെ പ്രതികൾ
7,75,654 രൂപയുടെ നഷ്ടം പൊതുജനാവിന് ഉണ്ടാക്കിയെന്നും , പ്രതി സ്ഥലം വാങ്ങുന്ന സമയത്ത് സ്ഥലത്തിന്റെ
ഫെയർ വാല്യൂ ആർ ഒന്നിന് 20250 രൂപ എന്നതിൽ നിന്ന് ഭൂമി രൂപമാറ്റം വരുത്തി ആർ ഒന്നിന് 11 ലക്ഷം
രൂപയാക്കി വർദ്ധിപ്പിച്ചു എന്നും വിജിലൻസ് കണ്ടെത്തി. കേസിൽ ഹർജിക്കാരന് വേണ്ടി അഡ്വ. അനീഷ്
സി.വി , അഡ്വ. സുരേഷ് പ്രകാശ്, അഡ്വ . അഭിജിത്ത് പി കേരന്റകത്ത്, അഡ്വ. അഞ്ജിത കൃഷ്ണ, അഡ്വ. ആശ്രയ,
അഡ്വ . പോൾ ബാസ്റ്റിൻ എന്നിവർ ഹാജരായി.








