d
ഡല്‍ഹി: അടിക്കടിയുള്ള ഇന്ധന വിലവര്‍ധനയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് പ്രതികരിച്ചു. പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഉത്പ്പാദനക്കുറവാണ് ഇന്ധന വില വര്‍ധനവിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയില്‍ വിലയില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ വര്‍ധനവും രാജ്യത്ത് ഇന്ധന വിലവര്‍ധിക്കാന്‍ കാരണമായയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില മുകളിലേക്ക് തന്നെ കുതിക്കുന്നതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ്അദ്ദേഹം. കേന്ദം ഇന്ധന വികുതി കുറക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
Discussion about this post