ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതേരെ നടപടി വേണമെന്ന നമ്പി നാരായണന്റെ ആവശ്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തള്ളി. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടെന്ന സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ച സാഹചര്യത്തിലാണു നമ്പി നാരായണന്റെ ആവശ്യം കമ്മീഷന്‍ തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post