ശ്രീനഗര്‍ ; പാക് അപേക്ഷ പ്രകാരം വെടി നിര്‍ത്തല്‍ നിര്‍ത്തിയ ഇന്ത്യക്ക് നേരെ മണിക്കൂറുകള്‍ക്കകം വെടി ഉതിര്‍ത്ത് പാക്കിസ്ഥാന്.ഇന്ന് രാവിലെ ഏഴുമണിയോടെ ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറില്‍ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണമാണ് പാക്കിസ്ഥാന് നടത്തിയത്. കഴിഞ്ഞദിവസം രാജ്യാന്തര അതിര്‍ത്തിയിലെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ കനത്ത പ്രത്യാക്രമണം നടത്തിയതിരുന്നു. പാക് ബങ്കറുകള്‍ ഛിന്നഭിന്നമായി. ആക്രമണം. താങ്ങാനാവാതെ വന്നപ്പോള്‍ വെടിവയ്പ് നിര്‍ത്തണമെന്നു പാക്ക് സൈന്യം അഭ്യര്‍ഥിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്ത ആക്രമണം.
പാക്കിസ്ഥാനെതിരെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) തിരിച്ചടിച്ചു തുടങ്ങി. പാക്ക് ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീക്കു പരുക്കേറ്റു. മുന്‍കരുതലിന്റെ ഭാഗമായി, ആക്രമണം നടന്ന സ്ഥലത്തിന്റെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ സ്കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസം പാക്കിസ്ഥാന്റെ അതിര്‍ത്തി രക്ഷാസേനയാണ് ബിഎസ്എഫിനോടു വെടിവയ്പ് നിര്‍ത്തൂവെന്നു ടെലിഫോണില്‍ അഭ്യര്‍ഥിച്ചത്. ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്ക് സൈനികന് മരിക്കുകയും പാക്ക് സൈനിക പോസ്റ്റ് നാമാവശേഷമാവുകയും ചെയ്തു. വന്‍ നഷ്ടമാണ് പാക്കിസ്ഥാന് ഉണ്ടായത്.
Discussion about this post