തിരുവനന്തപുരം: സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം. ശക്തമായ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി . ഒരു വീടിന് കേടുപാടും പറ്റിട്ടുണ്ട് . പൂത്തുറയിലെ വീടുകളിലാണ് വെള്ളം കയറിയത്.
കൂടാതെ ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിൽ ഇന്നലെ രാത്രി 10 മണിയോടെ നേരിയതോതിൽ കടൽ കയറിയിരുന്നു. തുടർന്ന് മൂന്നു കുടുംബാംഗങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. പിന്നീട് കടൽ ശാന്ത മാവുകയായിരുന്നു. അതേസമയം നിലവിൽ ജില്ലയിൽ ഒരിടത്തും കടലാക്രമണം ഉള്ളതായ റിപ്പോർട്ട് ഇല്ലെന്നും കൺട്രോൾ റൂം അറിയിച്ചു.
ഇന്നലെ തൃശ്ശൂർ കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരപ്രദേശങ്ങളിലും കടലാക്രമണം ഉണ്ടായി. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം എടവിലങ്ങ്, കാരപ്പക്കടവ്, പുതിയറോഡ് പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടൽക്കരയിലേക്ക് കയറിയത്.
അതേസമയം കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാതീരത്ത് ഓറഞ്ച് അലർട്ട് ഇപ്പോഴും തുടരുന്നു. ഇന്ന് അർദ്ധരാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പൊതുജനം കർശനമായി പാലിക്കണം എന്നും അറിയിപ്പിൽ പറയുന്നു . യാതൊരു കാരണവശാലും തീരത്ത് കിടന്നുറങ്ങരുത് , ബീച്ചിലേക്കുള്ള യാത്രകളും കടലിറങ്ങിയിട്ടുള്ള വിനോദം ഒഴിവാക്കണം എന്നും മുന്നറിയിപ്പുണ്ട്.









Discussion about this post