
മൂവാറ്റുപുഴ: പട്ടാപകല്‍ മുവാറ്റുപുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ സഹപാഠിയുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മൂവാറ്റുപുഴ കോട്ടപ്പടി സ്വദേശിനിയാണ് ഇത് സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സഹപാഠിയുടെ സഹായത്തോടെ വെറ്റിലപ്പാറ സ്വദേശിയായ ദില്‍ഷാദാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കോളേജില്‍ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ കാറിലെത്തിയ സഹപാഠി, അച്ഛന് സുഖമില്ലെന്ന് അറിയിച്ചാണ് ഇവരെ കാറില്‍ കയറ്റി. ഈ സമയത്ത് കാറില്‍ ദില്‍ഷാദും, ഡ്രൈവറും ഉണ്ടായിരുന്നു. കാര്‍ അടിമാലി ഭാഗത്തേക്ക് നീങ്ങിയതോടെ വിദ്യാര്‍ത്ഥിനി ബഹളം വയ്ക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി ബഹളം വച്ചതോടെ പന്തികേട് മണച്ച ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് സഹപാഠിയും ദില്‍ഷാദും കാറില്‍ നിന്ന് പുറത്തേക്കിറങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദില്‍ഷാദ് ഇവരുടെ പിതാവിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് കുടുംബം അംഗീകരിച്ചില്ല. അവര്‍ മറ്റൊരു വിവാഹംം ഉറപ്പിക്കുകയും ചെയ്തു. വിവാഹം കഴിക്കാനാണ് കൊണ്ടുപോകുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്.
Discussion about this post