കര്‍ണാടകയില്‍ പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തില്‍ നാളെ കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ സഖ്യത്തില്‍ കല്ലുകടി. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന കോണ്‍ഗ്രസ് ആവശ്യം തള്ളിയതോടെ ഉപമുഖ്യമന്ത്രി സ്ഥാനത്തേ ചൊല്ലിയുള്ള തമ്മിലടി തുടങ്ങി. കോണ്‍ഗ്രസ് ്ധ്യക്ഷനും ദളിത് നേതാവുമായ ജെ പരമശ്വരയ്യയെ ഉപമുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. ഇതോടെ പരസ്യ എതിര്‍പ്പുമായി ലിംഗായത്ത് എംഎല്‍എമാരും മുസ്ലിം എംഎല്‍എ മാരും രംഗത്തെത്തി.
ലിംഗായ്തത് നേതാവായ ജെബി പാട്ടിലിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് അവരുടെ ആവശ്യം, വൊക്കലിംഗക്കാരനായ മുഖ്യമന്ത്രിക്ക് കീഴില്‍ ഉപമുഖ്യമന്ത്രി സഅഥാനം ലഭിക്കേണ്ടത് ലിംഗായത്ത് വിഭാഗക്കാരനാണ് എന്നാണ് വാദം. സമുദായത്തിന്റെ പിന്തുണ നിലനിര്‍ത്താന്‍ വേറെ വഴിയില്ല എന്നും എംഎല്‍എമാര്‍ പറയുന്നു. 16 ലിംഗായത്ത് എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്.
ഇതിനിടെ ഉപമുഖ്യമന്ത്രി സ്ഥാനം സമുദായത്തിന് നല്‍കണമെന്ന ആവശ്യവുമായി മുസ്ലിം എംഎല്‍എമാരും രംഗത്തെത്തി. ഉപമുഖ്യമന്ത്രി പദം ഇല്ലെങ്കില്‍ പ്രധാന വകുപ്പുകളില്‍ മന്ത്രിസ്ഥാനം എന്ന ആവശ്യവും വിവിധ വിഭാഗങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. 24 മന്ത്രിമാര്‍ വേണമെന്ന കോണ്‍ഗ്രസ് ആവശ്യം കുമാരസ്വാമി വെട്ടിയിരുന്നു. 16 മന്ത്രിമാര്‍ കോണ്‍ഗ്രസിന് നല്‍കാം എന്നാണ് കുമാരസ്വാമി ഇപ്പോള്‍ പറയുന്നത്.
ഇതിനിടെ മുതിര്‍ന്ന നേതാവ് ഡി.കെ ശിവകുമാര്‍ ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ കുമാരസ്വാമിയ്ക്കും ദേവഗൗഡയ്ക്കും എതിരെ ആഞ്ഞടിച്ചു. കുമാരസ്വാമി സ്വാര്‍ത്ഥനാണ് എന്നായിരുന്നു ശിവകുമാറിന്റ പരാമര്‍ശം. ഇത്തരമൊരു സഖ്യത്തിന് താല്പര്യമില്ലെന്നും വെറെ വഴിയില്ലാത്തതിനാല്‍ എത്തിപ്പെട്ടതാണെന്നും ആണ് ശിവകുമാറിന്റെ നിലപാട്. സഖ്യം ഏറെ ദുഷ്കരമായിരിക്കുമെന്നും ശിവകുമാര്‍ പറയുന്നു.
മുഖ്യമന്ത്രിസ്ഥാനം പങ്കിടണം, രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണം എന്ന ആവശ്യങ്ങള്‍ തള്ളിയതിന് പുറമെ കൂടുതല്‍ മന്ത്രിമാരെ നല്‍കാനാവില്ല എന്ന് കുമാരസ്വാമി നിലപാട് എടുത്തതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തെ മറികടന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കുമാരസ്വാമി നേരിട്ട് നടത്തുന്ന ചര്‍ച്ചകളും ശിവകുമാറിനെ അതൃപ്തനാക്കിയിട്ടുണ്ട്.
Discussion about this post