പാലാ: ബാര്‍കോഴ വിവാദത്തില്‍പ്പെട്ട ധനമന്ത്രി കെ.എം മാണിയുടെ വീട്ടിലേക്ക് മണിയോര്‍ഡറുകളുടെ തിരക്ക്. മാണിയുടെ പാലായലെ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുന്ന മണി ഓര്‍ഡര്‍ എന്തു ചെയ്യണമെന്നറിയാതെ പോസ്റ്റുമാനും പോസ്റ്റ് ഓഫീസ് ജീവനക്കാരും നട്ടം തിരിഞ്ഞതോടെയാണ് മാണിയുടെ അടുത്ത വൃത്തങ്ങള്‍ തന്നെ ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി.ഇതുവരെ വന്നതും ഇനി വരാനിരിക്കുന്നതുമായ മണി ഓര്‍ഡറുകള്‍ തിരിച്ചയ്ക്കാനാണ് വഴി കണ്ടെത്തിയിരിക്കുന്നത്.
അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറെ കോടികള്‍ കൂടി നമ്മള് നാട്ടുകാര്‍ പിരിച്ചു കൊടുക്കണം, എന്റെ വക അഞ്ഞൂറ് എന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടു്തതതോടെ പലരും ധനമന്ത്രിയുടെ വിലാസത്തില്‍ പണം അയച്ചതായാണ് റിപ്പോര്‍ട്ട്.
അതിനിടെ മാണിക്ക് വേണ്ടി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പാലായില്‍ ഭിക്ഷയെടുത്ത് പ്രതിഷേധമറിയിച്ചിരുന്നു. ഭിക്ഷ യാചിച്ച് കിട്ടിയ പണം മാണിക്ക് അയച്ചുകൊടുക്കാനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ തീരുമാനം.കടകള്‍ തോറും കയറിയിറങ്ങി പ്രവര്‍ത്തകര്‍ ഭിക്ഷയെടുത്തു.മദ്യം , ബേക്കറി പലഹാരങ്ങള്‍, കോഴി, എന്നിവയുമായായിരുന്നു പ്രതിഷേധ പ്രകടനം.
അതേസമയം ബാര്‍കോഴക്കേസില്‍ പ്രതിയാക്കപ്പെട്ട മന്ത്രി കെ.എം മാണി രാജി വെയക്കണമെന്ന ആവശ്യവുമായി നാളെ പാലായില്‍ എല്‍ഡിഎഫ് ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post