ഡല്‍ഹി: ബംഗ്‌ളാദേശില്‍നിന്ന് കുടിയേറിയ ഹിന്ദുക്കള്‍ക്ക് കേന്ദ്രം ഉടന്‍ ഇന്ത്യന്‍ പൗരത്വം നല്‍കും. ഇതു സംബന്ധിച്ച നയരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും. ഇന്ത്യയില്‍ 18 സംസ്ഥാനങ്ങളിലായി ജീവിക്കുന്ന നൂറുകണക്കിന് ബംഗ്‌ളാദേശുകാരായ ഹിന്ദുക്കള്‍ക്ക് ഗുണകരമാകും കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.
2012ല്‍ എന്‍.ജി.ഒ സംഘടനകളായ സ്വജനും ബിമലാംഗുഷു റോയി ഫൗണ്ടേഷനും മതപരമായ പീഡനങ്ങള്‍മൂലം ബംഗ്‌ളാദേശില്‍നിന്ന് പലായനം ചെയ്തവരെ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി തിരിച്ചയക്കരുതെന്നുകാട്ടി കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ കേന്ദ്രത്തിന് അനുകൂലമായി നിലപാടാണ് ഇപ്പോഴുിള്ളത്. ഇത് വ്യക്തമാക്കി കേന്ദ്രം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ഥി പദവി നല്‍കണമെന്നും പിന്നീട് പൗരത്വത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തണമെന്നുമാണ് ഹരജിക്കാരുടെ വാദം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ബംഗ്‌ളാദേശില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം.
യു.പി.എ സര്‍ക്കാര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതില്‍ പതിയെ പോകുന്ന സമീപനമാണ് എടുത്തിരുന്നത്. 2012ല്‍ ഫയല്‍ചെയ്ത കേസില്‍ യു.പി.എ സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണം സമര്‍പ്പിക്കുകയോ അഭിഭാഷകനെ നിയോഗിക്കുകയോ ചെയ്തിരുന്നില്ല.
Discussion about this post