കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ്പാ വൈറസ് സ്ഥിതീകരിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് നിപ്പാ വൈറസ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പന്ത്രണ്ട് പേരാണ് നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.
നിപ്പാ വൈറസ് ബാധിതരായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എട്ടുപേരും സ്വകാര്യാശുപത്രികളില്‍ രണ്ടുപേരുമടക്കം 10 പേര് ചികിത്സയിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബുധനാഴ്ച അറിയിച്ചിരുന്നു.
Discussion about this post