തൃശ്ശൂർ : തൃശ്ശൂരിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമായ ആക്രമണം. മദ്യപിച്ച് കാറിൽ എത്തിയ സംഘമാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്. ഇവർ വിദ്യാർത്ഥികളെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
വി ആർ പുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സ്കൂൾ കഴിഞ്ഞതിനുശേഷം വിദ്യാർത്ഥികൾ കൂട്ടമായി നടന്നുപോകുമ്പോൾ ആയിരുന്നു ആക്രമണം ഉണ്ടായത്. കൂട്ടത്തിലുണ്ടായിരുന്ന രണ്ടു വിദ്യാർത്ഥികളെ കാറിലെത്തിയ സംഘം വലിച്ചിഴച്ച് സമീപത്തെ വീട്ടിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
ജോഷ്വാ ജോഷി, ആബേൽ ബിനോയ്, ആൽവിൻ ഷാജു എന്നീ മൂന്ന് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.










Discussion about this post