എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനായി പുറത്തിറക്കിയ പരസ്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച റോഡിന്റെ ചിത്രം. കരമന-കളിയിക്കാവിള നാലുവരിപ്പാതയുടെ ചിത്രമാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെ നേട്ടമായി അവതരിപ്പിക്കുന്നത്. ഈ റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് യുഡിഎഫ് സര്‍ക്കാരാണ്.അതേസമയം റോഡിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം അനിശ്ചിതമായി നീളുകയാണ്.
പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സര്‍ക്കാരിന് വേണ്ടി പരസ്യം തയാറാക്കിയിരിക്കുന്നത്. ‘നാടു കുതിക്കുന്നു; ശരിയായ ദിശയില്‍ നമ്മുടെ സര്‍ക്കാര്‍’ എന്ന തലക്കെട്ടിലാണ് പരസ്യം. ഈ റോഡിന്റെ ചിത്രം മാത്രമാണ് പരസ്യത്തിന് വേണ്ടിയുള്ള ഫ്ളെക്സ് ബോര്‍ഡിലുള്ളത്.
350 കോടി രൂപ മുതല്‍മുടക്കിലാണ് കഴിഞ്ഞ സര്‍ക്കാര്‍ ഈ റോഡിന്റെ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇത് 2016 മാര്‍ച്ച് ഒന്നിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.
Discussion about this post