നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ രോഗബാധിതരുടെ എണ്ണം തെറ്റി. തെറ്റ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഒരു മണിക്കൂറിനകം പോസ്റ്റ് പിന്‍വലിച്ചു.
നിപ രോഗബാധ സ്ഥിരീകരിച്ചത് 15 പേരിലാണെന്നാണ് ആരോഗ്യവകുപ്പ് ശനിയാഴ്ച വൈകീട്ട് ഔദ്യോഗികമായി ഇറക്കിയ കുറിപ്പിലുണ്ടായിരുന്നത്. എന്നാല്‍ മന്ത്രിയുടെ പോസ്റ്റില്‍ ഇത് 25 എന്നായിരുന്നു.
Discussion about this post