തിരുവനന്തപുരം: തെന്മലയില് യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ എസ്ഐയ്ക്ക് തന്റെ സുരക്ഷയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ വാദം തെറ്റ്. എസ്ഐയല്ല പ്രത്യേക ടീമാണ് തന്റെ സുരക്ഷ ഒരുക്കുന്നതെന്ന് പറഞ്ഞ പിണറായി വിജയന്, അതില്‍ എസ്ഐക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതൊന്നും അറിയാതെയാണോ ചോദ്യം ചോദിക്കുന്നതെന്ന പ്രതികരണവും മാധ്യമപ്രവര്‍ത്തകക്കെതിരെ പിണറായി വിജയന് പരോക്ഷമായി നടത്തിരുന്നു.
എസ്.ഐ ഷിബു മുഖ്യമന്ത്രിയുടെ സുരക്ഷ സംഘത്തിലുണ്ടെന്ന് പ്രത്യേക ടീമിന്റെ പട്ടിക പുറത്ത് വിട്ട ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് എസ്ഐമാര്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയിലുള്ള സംഘത്തിലുള്ളതെന്നും പട്ടികയിലുണ്ട്.
നേരത്തെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉള്ളതിനാല്‍ തട്ടികൊണ്ടു പോയ കേസില്‍ നടപടി സ്വീകരിക്കാനാവില്ല എന്ന് എസ്ഐ പറഞ്ഞുവെന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകയോട് സ്ഥാപനത്തിന്റെ പേര് പറഞ്ഞ് പരിഹസിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്.
Discussion about this post