ചെന്നൈ : എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തങ്ങളുടെ നവജാത ശിശുക്കള്‍ക്ക് കര്‍ണാടക ഹൈക്കോടതി ജഡ്ജി സി ആര് കുമാരസ്വാമിയുടെ പേരിടമെന്ന് എഐഎഡിഎംകെ കൗണ്‍സിലര്‍ എ ചന്ദ്രന്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്നാടു മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയതിലുള്ള ആദരസൂചകമായിട്ടാണ് ശിശുക്കള്‍ക്ക് അദ്ദേഹത്തിന്റെ പേരിടണമെന്ന് എ ചന്ദ്രന് അണികളോട് ആഹ്വാനം ചെയ്തത്. ജയലളിതയുടെ വിജയം ആഘോഷിക്കാന്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് കൗണ്‍സിലറുടെ ആഹ്വാനം.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിതയ്ക്കു 4 വര്‍ഷം തടവുശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഇന്നലെയാണ് ഹൈക്കോടതി ജഡ്ജി സി ആര് കുമാരസ്വാമി വിധി പ്രസ്താവിച്ചത്.
Discussion about this post