കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഹരിയാന മന്ത്രി അനില്‍ വിജ്. മരണത്തിന് വരെ കാരണമാവുന്ന നിപ്പ വൈറസിനെ പോലെയാണ് രാഹുല്‍ ഗാന്ധി എന്നാണ് അദ്ദേഹം പരിഹസിച്ചത്.
രാഹുല്‍ ഗാന്ധി നിപ്പ വൈറസിനെ പോലെയാണ് ഇദ്ദേഹത്തോട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അടുക്കാന്‍ വന്നാല്‍ അവ ഇല്ലാതാവും. അനില്‍ വിജ് ട്വീറ്ററിലാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഏറെ അപകടകാരിയായ നിപ്പ വൈറസിനോട് രാഹുല്‍ ഗാന്ധിയെ ഉപമിച്ചതിന് വിമര്‍ശനവുമായ് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്സുകാര്‍. കേരളത്തില്‍ ഇതുവരെ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
Discussion about this post