യുപിയിലെ കൈറാന, മഹാരാഷ്ട്രയിലെ പാല്‍ഘര്‍, ഭണ്ഡാര-ഗോണ്ടിയ, നാഗാലാന്‍ഡിലെ നാഗാലാന്‍ഡ് എന്നീ ലോക്സഭാമണ്ഡലങ്ങളിലെയും മറ്റ് ഒന്‍പതു നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗമിക്കുകാണ്.
യുപിയിലെ ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന കൈരാനയില്‍ ബിജെപി മുന്നിലാണ്. എസ്പി-ആര്‍എല്‍ഡി സഖ്യ സ്ഥാനാര്‍ത്ഥി തബുലും ഹസന് പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി മരിങ്ക സിംഗാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
തുടക്കത്തില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി ഇവിടെ മുന്നിലായിരുന്നു. പല്‍ഗാറിലും ബിജെപി മുന്നിലാണ്.
നാല് ലോകസഭ ഉപതെഞ്ഞെടുപ്പില്‍ മൂന്നിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്‍ക്കുകയാണ്.
മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുന്നിലാണ്. ജാര്‍ഖണ്ഡിലെ സിലി മണ്ഡലത്തില്‍ ബിജെപി മുന്നിലാണ്. ഇവിടെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാനാര്‍ത്ഥി സീമാ മഹാതോ പിന്നിലാണ്. നൂര്‍ പൂര് നിയമസഭ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി അവനി സിംഗ് മുന്നിലാണ്.
Discussion about this post