നാല് ലോകസഭ ഉപതെരഞ്ഞെടുപ്പിന് പുറമെ ഇന്ന് 11 നിയമസഭ മണ്ഡലങ്ങളിലെയും ഫലം പുറത്തു വന്നു.
ഫലം ഇങ്ങനെ-
നൂര്‍പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തോല്‍വി. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നയിം ഉള് ഹസന് ബിജെപിയുടെ അവിനാശ് സിംഗിനെ 6211 വോട്ടിനാണ് തോല്പിച്ചത്.
ബിഎസ്പി, എഎപി ആര്‍എല്‍ഡി ഉള്‍പ്പടെ എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ഇവിടെ എസ്പി മത്സരിച്ചത്
കര്‍ണാടകയിലെ ആര്‍ആര്‍ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു.കോണ്‍ഗ്രസിലെ മുനിരത്നയാണ് ഇവിടെ ബിജെപിയെ രണ്ടാമതാക്കി സീറ്റ് നിലനിര്‍ത്തിയത്.
കേരളത്തിലെ ചെങ്ങന്നൂരില്‍ എല്‍ഡിഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് വിജയിച്ചു. കോണ്‍ഗ്രസിലെ ഡി വിജയകുമാറിനെ ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
പഞ്ചാബിലെ ഷാഹ്ഗോട്ടിലും കോണ്‍ഗ്രസ് വിജയിച്ചു.
പശ്ചിബംഗാളിലെ മഹേസ്ഥലയില് തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി.
ജാര്‍ഖണ്ഡിലെ ഗോമിയയില്‍ ബിജെപിയിലെ മഹാദേവ് ലാല്‍ സിംഗ് വിജയിച്ചു.
ബീഹാറിലെ ജോകിഹട്ടില്‍ ജെഡിയുവിനെ പരാജയപ്പെടുത്തി ആര്‍ജെഡിയിലെ ഷഹനാസ് അലം ജയിച്ചു.
ജാര്‍ഖണ്ഡിലെ സിലിയില്‍ ജെഎംഎമ്മിലെ സീമാ മഹോതോയ്ക്ക് ജയം
.
മേഘാലയയിലെ അബാട്ടിയില് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിയാനി ഡി ഷിറ ജയിച്ചു.
ഉത്തരാഖണ്ഡിലെ തരാലി നിയമസഭ മണ്ഡലത്തില്‍ ബിജെപിയ്ക്ക് ജയം. ബിജെപി ഇവിടെ സീറ്റ് നിലനിര്‍ത്തുകയായിരുന്നു.
മഹാരാഷ്ട്രയിലെ പലസ് കടേഡോണില് കോണ്‍ഗ്രസിലെ വിശ്വജീത്ത് ഗഡം വിജയിച്ചു.
.
Discussion about this post