തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിപിഎം ചെങ്ങന്നൂരില്‍ അക്രമം അഴിച്ചു വിടുന്നതായി പരാതി. ബിഡെപി ചെങ്ങന്നൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സതീഷ് ചെറുവല്ലൂരിന്റെ വീട് ചിലര്‍ അടിച്ചു തകര്‍ത്തു. ചെറുവല്ലൂരില്‍ സിപിഎം വലിയ തോതില്‍ ആക്രമണം അഴിച്ചു വിടുകയാണെന്ന് ബിജെപി ആരോപിച്ചു.
സതീഷ് ചെറുവല്ലൂരിന്റെ കാറും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സജി ചെറിയാന്റെ വിജയാഘോഷം രാഷ്ട്രീയ അക്രമത്തിനുള്ള അവസരമാക്കുകയാണ് സിപിഎം എന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
Discussion about this post