കോപന്‍ഹെഗന്‍: ബുര്‍ഖയും മുഖം മറയ്ക്കുന്ന തട്ടവും ഡെന്‍മാര്‍ക്കും നിരോധിച്ചു. ഓഗസ്ത് ഒന്നു മുതല്‍ നിരോധനം നിലവില്‍ വരും. ഡാനിഷ് പാര്‍ലമെന്റ് 30 ന് എതിരേ 75 വോട്ടിനാണ് നിയമം പാസാക്കിയത്. 74 പേര്‍ വോട്ടിങ്ങില്‍ വിട്ടുനിന്നു. നിയമം ഏതെങ്കിലും മതനിഷ്ഠയെ ചെറുക്കാനല്ല എന്ന് വിശദീകരിച്ച സര്‍ക്കാര്‍, തലപ്പാവ്, ശിരോവസ്ത്രവും ജൂതത്തൊപ്പിയും നിരോധിച്ചിട്ടില്ലെന്ന് അറിയിച്ചു.
നിയമം ലംഘിച്ചാല്‍ 1000 ക്രോണര്‍ (10,995 രൂപ) പിഴയിടാക്കും. ജയില്‍ ശിക്ഷയും നിയമത്തിന്റെ കരടില്‍ ഉണ്ടായിരുന്നുവെങ്കിലും ആഴ്ച്ച നീണ്ട പാര്‍ലമെന്റ്ചര്‍ച്ചകള്‍ക്കൊടുവില്‍ ഉപേക്ഷിക്കുകയായിരുന്നു. ബുര്‍ഖയും മുഖംമറയ്ക്കുന്ന തട്ടവും ഡെന്‍മാര്‍ക്കിന്റെ സംസ്‌കാരത്തിന് അനുയോജ്യമല്ലെന്നും പാര്‍ലമെന്റ് വ്യക്തമാക്കി. ഡെന്‍മാര്‍ക്കിന്റെ സ്ഥാപന ലക്ഷ്യവുമായി യോജിക്കുന്നതല്ല ഈ വസ്ത്രങ്ങളെന്ന് ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി സ്പോക്സ് പേഴ്സണ്‍ മാര്‍ട്ടിന്‍ ഹെന്റിക്സന്‍ പറഞ്ഞു.
ഫ്രാന്‍സ് 2011-ല്‍ ബുര്‍ഖ നിരോധിച്ചു. പിന്നാലെ ബെല്‍ജിയവും. നെതര്‍ലാന്‍ഡ് 2016 ല്‍ സ്‌കൂളിലും ആശുപത്രികളിലും നിരോധിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആസ്ട്രേലിയ നിരോധിച്ചു. 2017 ല്‍ ജര്‍മന്‍ പാര്‍ലമെന്റും ബുര്‍ഖ നിരോധനത്തിന് അനുകൂലിച്ച് വോട്ടുചെയ്തിരുന്നു.
Discussion about this post