ഫേസ്ബുക്കില്‍ അശ്ലില പോസ്റ്റിട്ടുവെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത യുവാവിനെ പരാതിക്കാരിയായ അധ്യാപിക ദീപ നിശാന്തിന്റെ മുന്നില്‍ വച്ച് പോലിസ് മര്‍ദ്ദിച്ചുവെന്ന പരാതി. തൃശൂര്‍ സ്വദേശി പുത്തന്‍ചിറ അനൂപാണ് രണ്ടാംനമ്പര്‍ മജിസ്ട്രേറ്റിന് മുന്നില്‍ പരാതി ഉന്നയിച്ചത്. കോഴിക്കോട് സ്വദേശി ലാലു എന്നയാളേയും പോലീസ് മര്‍ദ്ദിച്ചിരുന്നു. തന്റെ പരാതിയില്‍ വെസ്റ്റ് സ്റ്റേഷന് എസ്ഐയ്ക്കെതിരെ കേസെടുത്തതായി അനുപ് വ്യക്തമാക്കി.
എന്തിനാണ് ഇത്തരത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ അശ്ലീല പരാമര്‍ശം നടത്തിയതായി ഓര്‍മയില്ലെന്നാണ് അനൂപ് പറയുന്നത്. ശരിയല്ലാത്തത് എന്തെങ്കിലും ചെയ്തതായി തോന്നുന്നില്ലെന്നും അനൂപ് പറയുന്നു.
നേരത്തെ സെലിബ്രറ്റികളുടെ പരാതിയില്‍ ചാടിക്കയറി അറസ്റ്റും മേല്‍ നടപടികളും സ്വീകരിക്കുന്ന പോലിസ് പാവപ്പെട്ടവരുരെ പരാതി അവഗണിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. യുവാവിനെ തട്ടികൊണ്ടു പോയെന്ന പരാതിയില്‍ യുവാവ് മരിക്കും വരെ നടപടി സ്വീകരിക്കാത്ത പോലിസ് സെലിബ്രേറ്റികളുടെ കാര്യം വരുമ്പോള്‍ കാണിക്കുന്ന ആവേശം ചെറുതല്ലെന്നാണ് ആക്ഷേപം.
Discussion about this post