ഡല്‍ഹി : പ്രധാനമന്ത്രിയുടെ ഗംഗാ ശുചീകരണ പദ്ധതിയായ നമാമി ഗംഗയ്ക്കായി 20,000 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര മന്തിസഭ താരുമാനിച്ചു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 30 വര്‍ഷത്തിനിടെ ഗംഗാ ശുചീകരണത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘ഗംഗ റിവര്‍ ബേസിന്‍ അതോറിറ്റി’യാണ് വിവിധ സംസ്ഥാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ദേശീയ ഗംഗാ ശുചീകരണ മിഷനാണ് ‘നമാമി ഗംഗാ’ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി നടത്തിപ്പ് വിലയിരുത്തുന്നതിനു വേണ്ടി ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ത്രിതല സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ പദ്ധതി വിജയകരമാക്കാന്‍ ഗംഗാ ഇക്കോ ടാസ്‌ക് ഫോഴ്‌സിനും കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള സഹകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
Discussion about this post