അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെന്ന് യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറാണെന്നാണ് യിപി സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ വര്‍ഷമാണ് യുപിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നതും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതും.
വണ്‍ നാഷന്, വണ്‍ പോള്‍ എന്ന നരേന്ദ്ര മോദിയുടെ ആശയത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിഷയം നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. അനാവശ്യ തെരഞ്ഞെടുപ്പ് ചിലവുകള്‍ ഒഴിവാക്കുന്നതിനായി സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് എന്ന ആശയമാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്.
നിലവില്‍ ഒരു വോട്ടേഴ്സ് ലിസ്റ്റാണ് ഇവിടെ ഉള്ളത്. ആധാര്‍ ലഭിച്ചവരെല്ലാം ഈ പട്ടികയില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഏത് നിമിഷവും തെരഞ്ഞെടുപ്പ് നടത്താന്‍ തടസ്സങ്ങളില്ല-യോഗി ആദിത്യനാഥ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
Discussion about this post