കശ്മീരിലെ കത്വവ ബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ പശ്ചാത്തപ ശയനപ്രദക്ഷിണം നടത്തിയ എഴുത്തുകാരന് കെപി രാമനുണ്ണിക്കെതിരെ പ്രതിഷേധം. കത്വവ ബലാത്സംഗം ഹിന്ദുക്കള്‍ നടത്തിയതാണെന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു രാമനുണ്ണിയുടെ ഉദ്ദേശമെന്നാണ് ആക്ഷേപം. ആചാരപ്രകാരം ശയനപ്രദക്ഷിണം നടത്തിയെന്നാണ് ക്ഷേത്രത്തില്‍ എതിര്പ്പുമായെത്തിയവരോട് രാമനുണ്ണി പറഞ്ഞത്. അങ്ങനെ എങ്കില്‍ എ്തിനാണ് പത്രസമ്മേളനം വിളിച്ച് ക്ഷേത്രത്തിലെത്തിയത് എന്നാണ് ഭക്തരില്‍ ചിലരുടെ ചോദ്യം.
കണ്ണൂര്‍ ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് കെ.പി. രാമനുണ്ണി പ്രതീകാത്മക ശയനപ്രദക്ഷിണം നടത്താനെത്തിയത്. ഇന്ന് രാവിലെ ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകരുമായി കെപി രാമനുണ്ണി ശയന പ്രദക്ഷിണത്തിന് എത്തുകയായിരുന്നുവെന്ന് വിശ്വാസികള്‍ പറയുന്നു. ക്ഷേത്രത്തിനുള്ളില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി. രാമനുണ്ണിക്കൊപ്പമുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടിയതോടെ ശയനപ്രദക്ഷിണം പൂര്‍ത്തിയാക്കാനാവാതെ രാമനുണ്ണിക്ക് മടങ്ങേണ്ടി വന്നു.
-വീഡിയൊ
രാവിലെ ഒന്‍പതു മണിയോടെ ക്ഷേത്ര പരിസരത്ത് എത്തിയ രാമനുണ്ണിയെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞു. വലിയ ആള്‍ക്കൂട്ടവും രാമനുണ്ണിയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഹിന്ദുമത വിശ്വാസിയാണെങ്കില്‍ ഹിന്ദുമത ആചാരപ്രകാരം ശയനപ്രദക്ഷിണം നടത്തുന്നതില്‍ തെറ്റില്ലെന്നും പ്രതിഷേധമോ സമരമോ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ തടയുമെന്നും അവര്‍ മുന്നറിയിപ്പു നല്കി. വിശ്വാസിയാണെന്നും മതാചാരപ്രകാരമാണു ശയനപ്രദക്ഷിണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും രാമനുണ്ണി പറഞ്ഞു. തുടര്‍ന്നു ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് അദ്ദേഹം ക്ഷേത്രത്തില്‍ പ്രവേശിച്ചു. ഫോട്ടോഗ്രഫര്‍മാരെയും ചാനല്‍ ക്യാമറാമാന്മാരും അകത്തു പ്രവേശിക്കുന്നതു വിശ്വാസികള്‍ തടഞ്ഞു. ശയനപ്രദക്ഷിണം പകുതി വച്ച് രാമനുണ്ണി ഉപേക്ഷിക്കുകയും ചെയ്തു.
Discussion about this post