ഭീമാ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ മലയാളിലും. കൊറോഗാവ് യുദ്ധത്തിന്റെ ഇരുന്നാറാം വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന കലാപങ്ങളുടെ പേരിലാണ് ഇവരെ മുംബൈ, ഡല്‍ഹി, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തത്. റോണാ വില്‍സണ്‍, സുധീര്‍ ധാവ്ലെ, സുരേന്ദ്ര ഗാഡ്ലിങ്, ഷോമാ സെന്‍, മഹേഷ് റൗട്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹി ജെ എന്‍ യു വില്‍ ഗവേഷകനായിരുന്ന റോണാ വില്‍സണ്‍ മലയാളിയാണ്. കൊല്ലം സ്വദേശിയായ റോണ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് (സി ആര് പി പി)യുടെ പബ്ലിക്ക് റിലേഷന്‍സ് സെക്രട്ടറിയാണ് . യു എ പി എ, അഫ്സ്പാ തുടങ്ങിയ നിയമങ്ങളുടെ ഭീകരത ഉയര്‍ത്തിക്കാട്ടി അതിനെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജി എന്‍ സായിബാബയുമായി റോണയ്ക്ക് വലിയ ബന്ധമുണ്ടെന്നാണ് പോലിസ് നല്കുന്ന സൂചനകള്‍ . സായിബാബയെ ശിക്ഷിച്ചതിനെ തുടര്‍ന്ന് വനത്തിലും നഗരത്തിലുമുളള ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളുമായി കോഓര്‍ഡിനേഷന്‍ നടത്തുന്നത് റോണയാണെന്നും പൊലീസ് ആരോപിക്കുന്നു.
സുധീര്‍ ധാവ്ലെ: മറാത്തി മാസികയായ ”വിരോധി”യുടെ എഡിറ്ററും ദലിത് ആക്ടിവിസ്റ്റുമാണ് സുധീര്‍ ധാവ്ലെ. ദലിതര്‍ക്കായി പൊതു രാഷ്ട്രീയ പ്ലാറ്റ്ഫോം രൂപീകരിച്ച വ്യക്തിയാണ്. റാഡിക്കല്‍ അംബേദ്കര്‍ മൂവ്മെന്റ് രൂപികരിച്ചു. 2011 ജനുവരിയില്‍ മാവയോസിറ്റ് ബന്ധമാരോപിച്ച് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ, 2014 മെയില്‍ സുധീര്‍ ധാവ്ലെയെ ഗോണ്ടിയ കോടതി വെറുതെ വിട്ടു.
സുരേന്ദ്ര ഗാഡ്ലിങ്: നാഗ്പൂര്‍ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ്. ഇന്ത്യന്‍ അസോസിയേഷന് ഓഫ് പീപ്പിള്‍സ് ലായേഴ്സ് ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്ര ഗാഡ്ലിങ് ദലിത്, ആദിവാസി ആക്ടിവിസ്റ്റാണ്. സായിബാബ, ധാവ്ലെ തുടങ്ങിയവരുടെ കേസില്‍ ്നിയമസഹായം നല്കിയതും സുരേന്ദ്ര ഗാഡ്ലിങ്ങ് ആയിരുന്നു.
ഷോമാ സെന്‍ , നാഗ്പൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറാണ്. ഷോമയുടെ ഭര്‍ത്താവ് തുഷാര്‍കാന്തി ഭട്ടാചാര്യയെ 2010ല്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.
മഹേഷ് റൗട്ട്: പ്രധാനമന്ത്രിയുടെ റൂറല്‍ ഡെവലപ്മെന്റ് ഫെല്ലോയായിരുന്നു. വനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളും അവരുടെ നഗരത്തിലെ ഗ്രൂപ്പുകളുമായി ബന്ധമുളളയാളാണെന്നാണ് പൊലീസിന്റെ ആരോപണം. 2014 ഏപ്രലില്‍ പി എം ആര് ഡി ഫെല്ലോ ആയിരിക്കെ ഗഡ്ചിറോളി പൊലീസ് ഇദ്ദേഹത്തെും സഹായിയായ ഹര്‍ഷാലി പോട്ടദാര്‍ എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്തശേഷം ഇരുവരെയും വിട്ടയച്ചു.
Discussion about this post