ഡല്‍ഹി: പ്രാധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള നക്സലുകളുടെ ഭീഷണി സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തോല്‍ക്കുന്ന യുദ്ധമാണ് മാവോയിസ്റ്റുകള്‍ നയിക്കുന്നതെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
നക്സലുകളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ സുരക്ഷ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നും രാജ്നാഥ്സിംഗ് വ്യക്തമാക്കി. ഇന്ത്യയെ ശക്തമായൊരു രാജ്യമായി വളരുന്നതു കാണാന്‍ മാവോയിസ്റ്റുകള്‍ ആഗ്രഹിക്കുന്നില്ല. മോദിയുടെ നേതൃത്വത്തില്‍ മാത്രമാണ് ഇന്ത്യ ശക്തമായൊരു രാജ്യമായി മാറുകയുള്ളെന്ന് മാവോയിസ്റ്റുകള്‍ക്ക് അറിയാം. എന്നാല്‍ അവര്‍ തോല്‍ക്കുന്ന യുദ്ധമാണ് നയിക്കുന്നത്. രാജ്യത്ത് 10 ജില്ലകളില്‍ മാത്രമാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
പൂനയില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജീവ് ഗാന്ധിയെ വധിച്ചതുപോലെ മോദിയെ കൊലപ്പെടുത്താന്‍ ഇവര്‍ ആസൂത്രണം ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു.
Discussion about this post