പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഗൂഢാലോചനക്കെതിരെ പ്രതികരണവുമായി ആത്മീയ ഗുരുവും, യോഗാചാര്യനുമായ ശ്രി ശ്രി രവിശങ്കര്‍.
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നത് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിന് തുല്യമാണെന്ന് രവിശങ്കര്‍ ട്വീറ്റ് ചെയ്തു. ദേശീയ വിരുദ്ധ ശക്തികളാണ് നടത്തുന്ന ശ്രമങ്ങളാണ് ഇതിനു പിന്നില്‍ . ഇത് ഒരു വ്യക്തിക്ക് നേരെയുള്ള ആക്രമണമല്ല, രാജ്യത്തിനെതിരെയുള്ള ആക്രമണമാണ് നമുക്ക് അത്തരം വിനാശകരമായ ശക്തികള്‍ക്കെതിരായി ഒന്നിച്ചു നില്ക്കാം.-രവിശങ്കര്‍ കുറിച്ചു
”ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നത് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിന് തുല്യമാണ്. ദേശീയ വിരുദ്ധ ശക്തികളാണ് നടത്തുന്ന ശ്രമങ്ങളാണ് ഇതിനുപിന്നില്‍ . ഇത് ഒരു വ്യക്തിക്ക് നേരെയുള്ള ആക്രമണമല്ല, രാജ്യത്തിനെതിരെയുള്ള ആക്രമണമാണ് നമുക്ക് അത്തരം വിനാശകരമായ ശക്തികള്‍ക്കെതിരായി ഒന്നിച്ചു നില്ക്കാം.”
The plot to assassinate the Prime Minister of the largest democracy is a desperate attempt by anti-national elements to destabilise the country. This is not an attack on just an individual, but on the people of the entire nation. Let’s stand united against such destructive forces
— Gurudev Sri Sri Ravi Shankar (@SriSri) June 8, 2018
ഗുജറാത്തിലെ റാലിക്കിടെ രാജീവ് ഗാന്ധി മാതൃകയില്‍ നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറാക്കിയ പദ്ധതി പുറത്തു വന്നത് ഞെട്ടലുണ്ടാക്കിയിരുന്നു. അറസ്റ്റിലായ മലയാളിയും മാവോയിസ്റ്റ് നേതാവുമായ റോണോ ജേക്കബില്‍ നിന്നാണ് വധശ്രമവുമായി ബന്ധപ്പെട്ട തെളിവുകള്‍ പൂനെ പോലിസിന് ലഭിച്ചത്.
Discussion about this post