രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജോസ് കെ മാണിക്ക് വോട്ടു ചെയ്യുമോ എന്ന സംശയങ്ങള്‍ക്കിടയില്‍ നിലപാട് വ്യക്തമാക്കി വി.ടി ബല്‍റാം എംഎല്‍എ. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിയോജിപ്പുകളോടെ മുന്നണി സ്ഥാനാര്‍ത്ഥിയായ ജോസ് കെ. മണിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു.അതേസമയം നേതൃത്വത്തിനെതിരെ ഇപ്പോള്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്നും പരസ്യമായ അഭിപ്രായപ്രകടനം നടത്തിയവര്‍ വിമര്‍ശനത്തിന് ഇടയാവാറുണ്ട്. ഇക്കാര്യങ്ങള്‍ പാര്‍ട്ടി കമ്മറ്റിയില്‍ പറഞ്ഞാല്‍ പോരെ എന്ന് ചോദിക്കും. പക്ഷെ അങ്ങനെ ഒരിടം ഇല്ലാതാവുന്നുവെന്നും വിടി ബല്‍റാം പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസില്‍ നേതൃമാറ്റമെന്ന ആവശ്യം ഉന്നയിച്ച് വിടി ബല്‍റാം രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസിന് ഏതു നിലയ്ക്കും കിട്ടുമായിരുന്ന സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കിയത് ആരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന് അറിയില്ല. മൂന്നു പേര് ചേര്‍ന്ന് എടുത്ത തീരുമാനം എങ്ങനെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനം ആകുന്നുവെന്ന് അറിയില്ല. കേരളത്തിലെ കോണ്‍ഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട നേതൃത്വത്തെ അര്‍ഹിക്കുന്നുവെന്നും വിടി ബല്‍റാം പറഞ്ഞിരുന്നു.
Discussion about this post