കോഴിക്കോട്: പ്രധാനമന്ത്രിയെ വധിക്കാനുള്ള മാവോയിസ്റ്റ് ഗൂഢാലോചന പുറത്തു വന്ന സംഭവത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന പ്രസ്താവനയുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ വൈസ് പ്രസിഡണ്ട് ഷെഹ്ല റഷീദ് . ആര്.എസ്.എസും ഗഡ്കരിയും മോദിയെ വധിക്കാന്‍ ശ്രമിക്കുന്നെന്നും കുറ്റം കമ്മ്യൂണിസ്റ്റുകളുടെയും മുസ്ലിങ്ങളുടെയും തലയില്‍ ചാര്‍ത്താനാണ് പദ്ധതിയെന്നും ആണ് ഷെഹ്ല റഷീദിന്റെ വിചിത്രമായ കണ്ടെത്തല്‍. രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ മോദിയെയും വധിക്കാന്‍ ആസൂത്രണം ചെയ്തെന്ന തരത്തില്‍ പൂനെ പൊലീസ് കത്ത് പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് ഷെഹ്ലയുടെ പ്രതികരണം.
‘ആര്.എസ്.എസ്/ഗഡ്കരി മോദിയെ വധിക്കാന്‍ പദ്ധതിയിടുന്നത് പോലെ തോന്നുന്നു. എന്നിട്ട് അത് മുസ്ലിങ്ങളുടെയും കമ്മ്യൂണിസ്റ്റുകളുടെയും തലയില്‍ ചാര്‍ത്തും. ശേഷം അതിന്റെ പേരില്‍ മുസ്ലിങ്ങളെ ആക്രമിക്കും.’- ഷെഹ്ല ട്വിറ്ററില്‍ കുറിച്ചത്.
https://twitter.com/Shehla_Rashid/status/1005373847636303872
ഷെഹ്ല റഷീദിന്റെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
I would be taking legal action on anti-social elements who have made bizzare comments; attributing personal motives to me, regarding the assassination threat to PM @narendramodi
— Nitin Gadkari (मोदी का परिवार) (@nitin_gadkari) June 9, 2018
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ ശക്തമായി രംഗത്തിറങ്ങുമെന്ന് ഷെഹ്ല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭീമ കൊറഗാവ് സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പൂനെ പോലിസ് വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച് മലയാളിയായ റോണ ജേക്കബ് വില്‍സണെ അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post