ജോധ്പൂര്‍ : നാലു വയസുകാരിയായ മകളെ ബലി നല്‍കുന്നതിന്റെ ഭാഗമായി പിതാവ് കഴുത്തറുത്തു കൊന്നു. പിതാവ് നവാബ് അലി ഖുറേഷി യെ പൊലീസ് അറസ്റ്റ് ചെയ്തു. 26കാരനായ ഇയാള്‍ കടുത്ത മതവിശ്വാസിയാണ്. ജോധ്പൂര്‍ ജില്ലയിലെ പിപാദിലാണ് സംഭവം നടന്നത്. ‘ ഞാനൊരു നമാസിയാണ്. എന്റെ ജീവനേക്കാള്‍ ഞാന്‍ എന്റെ മകളെ സ്നേഹിക്കുന്നു. ഞാന്‍ മകളെ ബലിയായി നല്കി.’ എന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞു.
ഖുറേഷിയുടെ രണ്ടു മക്കളില്‍ മൂത്തയാളായിരുന്ന റിസ്വാനയാണ് കൊല്ലപ്പെട്ടത്. അമ്മൂമ്മയുടെ വീട്ടിലായിരുന്ന റിസ്വാനയെ നവാബ് അലി രാവിലെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരികയായിരുന്നു. ധാരാളം മധുര പലഹാരങ്ങള്‍ കുട്ടിക്ക് വാങ്ങി നല്കി. ഇബ്രാഹിം നബി ആടിനെ ബലി നല്‍കിയതിനെ അനുകരിക്കുകയായിരുന്നു താന്‍.മകളെ മടിയില്‍ കിടത്തി ഖുറാന് സൂക്തങ്ങള്‍ ചൊല്ലി കഴുത്തറുക്കുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ടു ചെയ്തു,
മുകളിലത്തെ നിലയില്‍ അമ്മയ്ക്കൊപ്പം കിടക്കുകയായിരുന്ന കുട്ടിയെ താഴത്തെ നിലയില്‍ എത്തിച്ചാണ് നവാബ് കൊലപ്പെടുത്തിയത് .കുട്ടിയെ അജ്ഞാത ജീവി കടിച്ച് കൊന്നതാണെന്ന് ഇയാള്‍ ആദ്യം വീട്ടുകാരെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.പിന്നീട് പൊലീസ് അന്വേഷണത്തിലാണ് സത്യം പുറത്തു വന്നത്. വീട് അകത്തു നിന്നു പൂട്ടിയിരുന്നതാണ് സംശയിക്കുവാന്‍ ഇടയാക്കിയതെന്ന് ജോധ്പൂര്‍ റൂറല്‍ എസ്.പി രാജന് ദുഷ്യന്ത് പറഞ്ഞു. വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മറ്റുള്ളവരോടൊപ്പം കിടന്നുറങ്ങുകയും ചെയ്തു.
മകളെ കാണാതായപ്പോള്‍ തിരഞ്ഞെത്തിയ അമ്മ ഷബ്നയാണ് സംഭവം ആദ്യം കണ്ടത് . തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്ത് അറുത്തതാണെന്ന് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്കി.
Discussion about this post