കോട്ടയം: സമദൂര സിദ്ധാന്ത വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്റെ പ്രസ്താവനക്ക് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം. മാണിയുടെ മറുപടി.. യു.ഡി.എഫ് പ്രവേശനത്തിന് മുമ്പുള്ള അഭിപ്രായം വെച്ചാണ് വി.എം. സുധീരന്റെ വിമര്‍ശനമെന്ന് മാണി പറഞ്ഞു. തന്റെ ഇപ്പോഴത്തെ നിലപാട് സുധീരന് വിലയിരുത്തട്ടെ എന്നും മാണി വ്യക്തമാക്കി. സുധീരന്റെ അമിതാവേശം കേരളം പ്രതീക്ഷിച്ചതല്ലെന്നും മാണി പറഞ്ഞു.
ബി.ജെ.പിയുമായി ഭാവിയില്‍ കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് ഉറപ്പ് നല്കാന് മാണി തയാറാകണമെന്ന് രാവിലെ മാധ്യമങ്ങളെ കണ്ട വി.എം സുധീരന് ആവശ്യപ്പെട്ടിരുന്നു. സമദൂര സിദ്ധാന്തം മുന്നോട്ട്വെച്ച മാണി ഭാവിയില്‍ ബി.ജെ.പി പാളയത്തിലെത്തില്ലെന്ന് എന്താണ് ഉറപ്പെന്നും വി.എം സുധീരന് ചോദിച്ചു.
Discussion about this post