കണ്ണൂര്‍; കേരളത്തിലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ആരെന്ന് ‘കണ്ടെത്താന്‍’ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക് പേജില്‍ വോട്ടെടുപ്പ്. കെ. സുധാകരന്, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരില്‍ ആരാകണം അടുത്ത കെപിസിസി പ്രസിഡന്റ് എന്നു ചോദിച്ചാണു വോട്ടെടുപ്പ്. കണ്ണൂര്‍ കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസാണ് രാഹുല്‍ ഗാന്ധിയുടെ പേജില്‍ വിസിറ്റേഴ്സ് പോസ്റ്റ് വഴി വോട്ടെടുപ്പു നടത്തുന്നത്.
കെ സുധാകരനാണ് പിന്തുണ കൂടുതല്‍ ആകെ വോട്ട് ചെയ്ത് 13 ആയിരത്തിലധികം പേരില്‍ 91 ശതമാനവും കെ സുധാകരന് അധ്യക്ഷനാകണമെന്നാണ് വോട്ട് ചെയ്തത്. മുല്ലപ്പള്ളി രാമചന്ദ്രന് ഒന്‍പത് ശതമാനം വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ശനിയാഴ്ച വൈകിട്ടാണ് പോള്‍ തുടങ്ങിയത്.
സ്വന്തം അക്കൗണ്ടില്‍നിന്നു പേജില്‍ കയറി കെ. സുധാകരന്റെയോ, മുല്ലപ്പള്ളിയുടെയോ ചിത്രത്തില്‍ ക്ലിക്ക് ചെയ്യാം. വോട്ട് വീഴും. ഒരാള്‍ക്ക് ഒരു വോട്ട് മാത്രമേ ചെയ്യാന്‍ കഴിയൂ. ഒരു തവണ ചെയ്ത വോട്ട് മാറ്റിച്ചെയ്യണമെന്നു തോന്നിയാലും അവസരമുണ്ട്. അണ്‍ഡൂ വോട്ട് എന്ന ഓപ്ഷനുണ്ട്. ജൂണ്‍ 15ന് അര്‍ധരാത്രി വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം.
നിലവില്‍ മുന്‍തൂക്കം സുധാകരനാണെങ്കിലും വരുംദിവസങ്ങളില്‍ മാറിമറിയാം. ഇവര്‍ക്കു പുറമേ, കെ. മുരളീധരന്റെയും വി.ഡി. സതീശന്റെയും പേരുകള്‍ കമന്റുകളിലൂടെ ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവരെ ുവ്വായിരത്തോളം കമന്റുകള്‍ ലഭിച്ചു. കമന്റുകളിലും സുധാകരന് തന്നെയാണ് മുന്‍തൂക്കം.
ആര് പ്രസിഡണ്ടാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് സത്യസന്ധമായി രാഹുല്‍ഗാന്ധിയെ അറിയിക്കാനാണ് ഇത്തരമൊരു പോള്‍ സംഘടിപ്പിച്ചതെന്നാണ് സുധീപ് ജയിംസ് പറയുന്നത്. കെ സുധാകരന്റെ അടുത്തയാളാണ് സുധീപ്.
https://www.facebook.com/sudeepjamesofficial/posts/2087259957973861
Discussion about this post