കോട്ടയം: കെവിന്റേത മുങ്ങിമരണം തന്നെയെന്ന പ്രാഥമിക വിലയിരുത്തലുമായി മെഡിക്കല്‍ ബോര്‍ഡ്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സംഘം ഐജിക്ക് സമര്‍പ്പിച്ചു. കൃത്യം നടന്ന സ്ഥലത്തും വിശദമായ പരിശോധന വേണമെന്ന് സംഘം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തെന്മലയിലെ പരിശോധനയ്ക്ക് ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താന്‍ സാധിക്കൂവെന്നും സംഘം റിപ്പോര്‍ട്ടില്‍ വിശദമാക്കി. പോലീസിന്റെ മറുപടി ലഭിച്ച ശേഷം തെന്മലയില് പരിശോധന നടത്തുമെന്നും സംഘം വിശദമാക്കി.
Discussion about this post