എറണാകുളം: എറണാകുളം നഗരത്തിലെ വെള്ളക്കെട്ടിനെതിരെ പരിഹാസവുമായി നടി കൃഷ്ണപ്രഭ. വർഷങ്ങളായി കൊച്ചി നിവാസികൾ അനുഭവിക്കുന്ന പ്രശ്‌നമാണിത്. ആരു ഭരിച്ചാലും ഇത് തന്നെയാണ് അവസ്ഥ. ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ലെന്നും കൃഷ്ണപ്രഭ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം പെയത് മഴയെ തുടർന്ന് എറണാകുളം നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായിരുന്നു. കനത്ത ഗതാഗതക്കുരുക്കാണ് നഗരത്തിൽ നേരിട്ടത്. ഇതേ തുടർന്നാണ് താരത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട അധികാരികളോട്,
കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം!
മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കിൽ സബ്സിഡി വഴി ലഭ്യമാകുന്ന രീതിയിൽ ‘ഓരോ വീട്ടിൽ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം..
വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്..
Discussion about this post