കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് രീതികൾക്ക് ഈ വരുന്ന ജൂൺ 1 മുതൽ മാറ്റങ്ങൾ. സ്വകാര്യ സ്‌കൂളുകളിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ പ്രോത്സാഹിപ്പിക്കുന്ന നിയമഭേദഗതിയാണ് ഇതിൽ ഏറ്റവും പ്രധാനം. ലൈസൻസിനായി അപേക്ഷിക്കുന്നവർ പ്രാദേശിക ആർടി ഓഫീസിൽ നിന്ന് തന്നെ ഡ്രൈവിംഗ് ടെസ്റ്റ് ചെയ്യണമെന്ന നിർബന്ധം ഇനിയുണ്ടാവില്ല. അപേക്ഷകർക്ക് അംഗീകൃത സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമാണ്.അംഗീകൃത സ്ഥാപനങ്ങളിൽ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയാൽ, ആർടിഒയുടെ കൂടുതൽ പരിശോധന ആവശ്യമില്ലാതെ തന്നെ ലൈസൻസിനായി അപേക്ഷിക്കാൻ ആകുന്ന രീതി യാണ് പുതുതായി കൊണ്ടുവന്നിരിക്കുന്നത്. ഇത് വലിയ ആശയക്കുഴപ്പങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.
തിരഞ്ഞെടുത്ത സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് ഡ്രൈവിങ് ടെസ്റ്റുകൾ നടത്താൻ സർക്കാർ അനുമതി നൽകി സർട്ടിഫിക്കറ്റുകൾ നൽകുന്നത് വളരെ പ്രധാനമായ മാറ്റമാണ്. എന്നാൽ സർക്കാർ മാനദണ്ഡമനുസരിച്ചുള്ള അംഗീകൃത ഡ്രൈവിങ് സ്‌കൂളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ ഇപ്പോഴും ആർടിഒയുടെ മുമ്പാകെ ടെസ്റ്റ് പാസാകേണ്ടതുണ്ട്.
ലൈസൻസിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമത്തിൽ വലിയ മാറ്റമില്ല. പൂർണമായും ഡിജിറ്റലാക്കുന്നതോടൊപ്പം വേഗത്തിൽ സമർപ്പിക്കാവുന്ന രീതിയിലേക്കും മാറും. വിവിധ ലൈസൻസുകൾക്കുള്ള ഫീസ് ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. sarathi.parivahan.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ലൈസൻസിന് അപേക്ഷിക്കേണ്ടത്.
Discussion about this post