ഫെയ്‌സ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് തന്റെ പുതിയ ഇന്റര്‍നെറ്റ് സംരംഭമായ ഇന്റര്‍നെറ്റ്.ഓര്‍ഗുമായി ബന്ധപ്പെട്ടു പോസ്റ്റു ചെയ്ത ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മു കശ്മീരിനെ ഒഴിവാക്കി. ആഫ്രിക്കന്‍ രാജ്യമായ മലവിയില്‍ ഇന്റര്‍നെറ്റ്.ഓര്‍ഗ് ആരംഭിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് 11 രാജ്യങ്ങള്‍ക്കൊപ്പം ജമ്മു കശ്മീരില്ലാത്ത ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരുക്കുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ നിരവധി ഇന്ത്യക്കാര്‍ ഇതിനെതിരെ കമന്റുകള്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ചിത്രം മാറ്റി പോസ്റ്റ് ചെയ്യുന്നത് വരെ ഫേസ്ബുക്ക് ബഹിഷ്‌കരിക്കാനും ചിലർ ആഹ്വാനം ചെയ്തു. സംഭവം ട്വിറ്ററിലും ചർച്ചാ വിഷയമായി
ജമ്മു കാശ്മീരിനെ ചൊല്ലി അര നൂറ്റാണ്ടിലധികമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോസ്റ്റിനെതിരെ വിമര്‍ശനങ്ങള്‍ ഏറിവരികയാണ്.
പോസ്റ്റു കൂടുതല്‍ വിവാദങ്ങള്‍ക്കു വഴിവയ്ക്കാനിടയുള്ള സാഹചര്യത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ഭൂപടം പോസ്റ്റു ചെയ്യാനും സുക്കര്‍ബര്‍ഗിനോട് കമന്റുകളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.ചിലർ യഥാർത്ഥ മാപ്പിന്റെ ചിത്രം ഉൾപ്പെടുത്തി സുക്കർബർഗിന് അയച്ചു നൽകുകയും ചെയ്തു.എന്നാല്‍ ഇതിനോട് സുക്കര്‍ബര്‍ഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post