പനാജി: അമേരിക്കയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം ഗോവയില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആദ്യമെത്തിയത് പാനാജിയിലെ മഹാലക്ഷ്മി ക്ഷേത്രദര്‍ശനത്തിന്. അതിനുശേഷമാണ് അദ്ദേഹം ഔദ്യോഗിക ചുമതലകളിലേക്ക് കടന്നത്.
കഴിഞ്ഞ മൂന്നുമാസമായി അമേരിക്കയില്‍ ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്നലെയാണ് തിരിച്ചെത്തിയത്. പാന്‍ക്രിയാസിന് അസുഖം ബാധിച്ചതിനെ തുടന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലെ വിദഗ്ധ ചികിത്സയ്ക്ക് മുന്‍പ് മുംബൈയിലെ ലീലാവതി ആശുപത്രി, ഗോവ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും പരീക്കര്‍ ചികിത്സതേടിയിരുന്നു.
ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിക്കുന്നതിനു മുന്‍പായി തന്റെ അഭാവത്തില്‍ ഭരണനിര്‍വഹണത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേക ഉപദേശക സമിതി അദ്ദേഹം രൂപീകരിച്ചിരുന്നു. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായ സുദിന് ധവാലികര്‍ (മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി), ഫ്രാന്‍സിസ് ഡിസൂസ (ബിജെപി.), വിജയ് സര്‍ദേശായ് (ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി) എന്നിവരാണ് സമിതിയംഗങ്ങള്‍. ജൂണ്‍ 30 വരെയാണ് സമിതിയുടെ കാലാവധി.
Discussion about this post