ഈദ് ആഘോഷിക്കാനായി വീട്ടിലേക്ക് തിരിച്ച സൈനികനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ് ആണെന്ന് സൂചന. ഇ്ന്ത്യന്‍ സൈനികരെ ഒരു പാഠം പഠിപ്പിക്കാന്‍ ഐഎസ്ഐ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നാണ് വിലയിരുത്തല്‍.
ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 44 രാഷ്ട്രീയ റൈഫിള്‍സിലെ ഔറംഗസേബാണ് കൊല്ലപ്പെട്ടത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലാണ് മതദേഹം കാണപ്പെട്ടത്. പുല്‍വാമ ജില്ലയിലെ ഗുസ്സു ഗ്രാമത്തില്‍ രാവിലെയാണ് കരസേന സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വദേശമായ പൂഞ്ച് ജില്ലയിലെ പിര്‍ പഞ്ചാലിലേക്കു പോകുകയായിരുന്നു ഔറംഗസേബ്. അദ്ദേഹം സഞ്ചരിച്ച വാഹനം കലംപോരയില്‍ വച്ച് തീവ്രവാദികള്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
റംസാനിലെ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ അതു തുടരാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്ന അതേ ദിവസമാണ് സൈനികനെ റാഞ്ചിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
Discussion about this post