കോഴിക്കോട്: കേരളത്തില്‍ നിരവധി പ്രശ്നങ്ങളുണ്ടായിരിക്കെ മുഖ്യമന്ത്രിക്കു രാഷ്ട്രീയം കളിക്കുന്നതിലാണു താത്പര്യമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. പിണറായി വിജയന് വടക്കുനോക്കി മുഖ്യമന്ത്രിയായി മാറി.സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയേണ്ട വടക്ക് എന്താണ് നടക്കുന്നതെന്നാണു പിണറായി ശ്രദ്ധിക്കുന്നതെന്നും സുരേന്ദ്രന് പറയുന്നു.കേരളത്തിലെ കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമില്ല. കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ട് മുഖ്യമന്ത്രി അവിടേക്കു തിരിഞ്ഞുനോക്കാത്തത് ഇതിന് ഉദാഹരണമാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കട്ടിപ്പാറ പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകുന്നത് സർക്കാരിന്റെ നയങ്ങൾ കാരണമാണ്. പി.വി. അൻവർ എംഎൽഎയുടെ പാർക്കുമായി ബന്ധപ്പെട്ട നിയമലംഘന വിവരങ്ങൾ മറച്ചുവച്ച ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. അനധികൃത നിർമാണപ്രവർത്തനങ്ങൾ പൊളിച്ചുനീക്കണം- സുരേന്ദ്രൻ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിൽ ബിജെപി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും കുമ്മനം രാജശേഖരൻ ഒഴികെയുള്ള മറ്റു നേതാക്കൾ സംസ്ഥാനത്തുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post