തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ മേഖലകളിലും അഴിമതി പടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അദ്ധ്യാപക നിയമനങ്ങളിലും അഴിമതി നടക്കുന്നുണ്ട്. ഈ അവസ്ഥയില്‍ കേരളത്തില്‍ ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടായിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതി തടയാന്‍ സര്‍ക്കാര്‍ ജിവനക്കാര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന് എംഎല്‍എ രംഗത്തെത്തി. സര്‍ക്കാരും മന്ത്രിമാരും അഴിമതിയുടെ നിഴലിലാണെന്ന് അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ല. ഇതു തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ യുഡിഎഫിനു രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസ്ഥയുണ്ടാകും. നേതൃമാറ്റം എന്നത് ഇപ്പോള്‍ അജണ്ടയില്‍ ഇല്ലെന്നും വിഡി സതീശന് വ്യക്തമാക്കി.
Discussion about this post