കൊച്ചി: ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി മെട്രോയില്‍ എല്ലാവര്ക്കും സൗജന്യയാത്ര. വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ ഓടിത്തുടങ്ങിയതിന്റെ ആഘോഷമായാണ് ഫ്രീ റൈഡ് ഡേ എന്നപേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്. മെട്രോയെ കൂടുതല്‍ ജനകീയമാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
പുലര്‍ച്ചെ ആറിന് സര്‍വീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10 വരെയാണ് സൗജന്യയാത്ര . ഈ സമയത്തിനുള്ളില്‍ എത്ര തവണവേണമെങ്കിലും ാെരാള്ക്ക് യാത്രചെയ്യാം. മെട്രോയില്‍ ഇതുവരെ യാത്ര ചെയ്യാത്തവര്‍ക്ക് അവസരമൊരുക്കാന്‍ കൂടിയാണ് സൗജന്യയാത്ര. യാത്രാ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും ജാലവിദ്യ ഒരുക്കിയും ഒക്കെയാണ് ഒരാഴ്ച നീളുന്ന ആഘോഷം കൊച്ചി മെട്രോ റെയില്‍ കോര്പറേഷന് ഒരുക്കിയിരിക്കുന്നത്.
Discussion about this post