ഡല്‍ഹി ;ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ ഭരണത്തിലേക്കെന്ന് സൂചന. ഗവര്‍ണര്‍ എന്‍.എന്‍.വോഹ്റയുടെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കശ്മീരില്‍ കേന്ദ്ര ഭരണം ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുമെന്നാണ് സൂചന .
ജമ്മുകശ്മീരിലെ സുരക്ഷ വിലയിരുത്താനായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അദ്ദേഹത്തിന്റെ വസതിയില്‍ ആയിരുന്നു യോഗം.ആഭ്യന്തര സെക്രട്ടറി രാജിവ് ഗൗബ, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കശ്മീരില്‍ ഗവര്‍ണര്‍ ഭരണത്തില്‍ തീരുമാനമായാല്‍ വോഹ്റയുടെ നേതൃത്വത്തില്‍ ഇതു നാലാം തവണയായിരിക്കും കേന്ദ്ര ഭരണമേര്‍പ്പെടുത്തുക. 2008 ജൂണ്‍ 25നാണു വോഹ്റ കശ്മീര്‍ ഗവര്‍ണറായത്.മൂന്നു വര്‍ഷം തുടര്‍ന്ന പിഡിപി-ബിജെപി സഖ്യം തകര്‍ന്നടിഞ്ഞതോടെയാണ് കശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണത്തിലേക്ക് കേന്ദ്രം നീക്കങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ നാല്പത് വര്‍ഷത്തിനിടെ ഏഴു തവണ ജമ്മു കശ്മീരില്് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post